മാഹി: പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിക്കുന്ന 'മയ്യഴിമേളം' സ്കൂൾ കലോത്സവത്തിന്റെ ഓഫ് സ്റ്റേജ് മത്സരങ്ങൾ നവംബർ 22-ന് (ഞായറാഴ്ച) ചാലക്കര പി.എം. ശ്രീ ഉസ്മാൻ ഗവ. ഹൈസ്കൂളിൽ നടക്കും. 22-ന് രാവിലെ ഒൻപത് മണിക്ക് മാഹി വൈദ്യുതി വകുപ്പ് ജൂനിയർ എഞ്ചിനീയറും യുവ ചിത്രകാരിയുമായ ആശ്രയ എസ്. പ്രശാന്ത് ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കും.
പ്രീ-പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള വിദ്യാർത്ഥികൾക്കായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
പ്രധാന മത്സര ഇനങ്ങൾ:
* കളറിംഗ്, ജലച്ഛായം, കാർട്ടൂൺ.
* കഥാരചന, കവിതാരചന.
* ഉപന്യാസം (മലയാളം, ഹിന്ദി, ഇംഗ്ലീഷ്, അറബിക്).
* പ്രസംഗം (മലയാളം, ഇംഗ്ലീഷ്).
കലോത്സവത്തിന്റെ സ്റ്റേജിന മത്സരങ്ങൾ ഡിസംബർ 19, 20 തീയതികളിൽ പള്ളൂർ കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂളിൽ വെച്ച് നടക്കുമെന്നും സംഘാടകർ അറിയിച്ചു.
