പള്ളൂർ പെട്രോൾ പമ്പ് വിഷയം; പ്രദേശവാസികളുടെ പരാതികൾ നേരിട്ടറിയാൻ വീടുകൾ സന്ദർശിച്ച് ടി.വി.കെ പ്രവർത്തകർ


മാഹി: പള്ളൂർ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രശ്നങ്ങളും പ്രദേശവാസികളുടെ പരാതികളും നേരിട്ട് ചോദിച്ചറിയുന്നതിനായി തമിഴക വെട്രി കഴകം (ടി.വി.കെ) പ്രവർത്തകർ പള്ളൂരിലെ വീടുകളിൽ സന്ദർശനം നടത്തി. ടി.വി.കെ മാഹി പ്രസിഡന്റ് പ്രീജേഷിന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

പെട്രോൾ പമ്പ് വിഷയത്തിൽ നാട്ടുകാർ നേരിടുന്ന ബുദ്ധിമുട്ടുകളും ഇതിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും വിശദമായി മനസ്സിലാക്കുന്നതിനാണ് ഭാരവാഹികൾ വീടുകൾ കയറിയിറങ്ങിയത്. ജനങ്ങളുടെ പരാതികൾക്ക് എത്രയും വേഗം പരിഹാരം കാണുന്നതിനായി ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡന്റ് പ്രീജേഷ് പ്രദേശവാസികൾക്ക് ഉറപ്പുനൽകി. ടി.വി.കെ പ്രവർത്തകരായ നിരഞ്ജൻ, വൈശാഖ് തുടങ്ങിയവരും സന്ദർശനത്തിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ