നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയ ഓട്ടോ ഡ്രൈവർ മാഹി പോലീസിന്റെ പിടിയിൽ


മാഹി: നിരോധിത പുകയില ഉൽപന്നമായ ഹാൻസ് വിൽപന നടത്തിയ ഓട്ടോ ഡ്രൈവറെ മാഹി പോലീസ് പിടികൂടി. പാറക്കൽ മംഗലം ഹൗസിൽ പ്രശാന്ത് എന്ന 'കിളി പ്രശാന്ത്' ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാവിലെ പാറക്കൽ വിവേകാനന്ദ വായനശാലയ്ക്ക് സമീപമുള്ള കടലോര മേഖലയിൽ മത്സ്യത്തൊഴിലാളികൾക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. പ്രതിയിൽ നിന്ന് ഏകദേശം 40-ഓളം പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പോലീസ് കണ്ടെടുത്തു.

മാഹി സർക്കിൾ ഇൻസ്‌പെക്ടർ അനിൽകുമാറിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മുൻപും നിരോധിത പുകയില ഉൽപന്ന വിൽപനയുമായി ബന്ധപ്പെട്ട സമാന കേസുകളിൽ ഇയാൾ പോലീസിന്റെ പിടിയിലായിട്ടുള്ളതായാണ് വിവരം. സംഭവത്തിൽ എ.എസ്.ഐ ശാന്തി ഷിനോജ് കേസ് രജിസ്റ്റർ ചെയ്ത് തുടരന്വേഷണം നടത്തിവരികയാണ്.



വളരെ പുതിയ വളരെ പഴയ