മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിജയദശമി ആഘോഷവും വിദ്യാരംഭവും നടന്നു


മാഹി: മലബാറിലെ 'കൊച്ചുഗുരുവായൂർ' എന്നറിയപ്പെടുന്ന മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. ചെറുകുന്ന് ഗോവിന്ദ ഇല്ലത്തിൽ കൃഷ്ണദാസ് നമ്പൂതിരി കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചുകൊടുത്തു.

ക്ഷേത്രത്തിൽ 11 ദിവസങ്ങളിലായി വിപുലമായ രീതിയിൽ നടന്ന നവരാത്രി ആഘോഷങ്ങളുടെ സമാപനമായാണ് വിജയദശമി ദിനത്തിൽ വിദ്യാരംഭവും മറ്റ് വിശേഷാൽ ചടങ്ങുകളും സംഘടിപ്പിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി നിരവധി വാഹനങ്ങളുടെ പൂജയും നടന്നു. കൂടാതെ വിവിധ കലാസംഘങ്ങളുടെ നേതൃത്വത്തിൽ ഭജൻ, ഭക്തിഗാനമേള, വിവിധ നൃത്തപരിപാടികൾ എന്നിവയും ക്ഷേത്രാങ്കണത്തിൽ അരങ്ങേറി. ക്ഷേത്ര ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി.



വളരെ പുതിയ വളരെ പഴയ