മാഹി: മാഹി മേഖലയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അക്കാദമിക വർഷത്തിന്റെ നിർണായക ഘട്ടത്തിൽ നടത്തുന്ന അധ്യാപക സ്ഥലംമാറ്റ നടപടികൾ ഉടൻ നിർത്തിവെക്കണമെന്ന് ഡി.വൈ.എഫ്.ഐ പള്ളൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
അധ്യാപകരെ സ്ഥലംമാറ്റുന്നത് വിദ്യാർത്ഥികളുടെ പഠനത്തെയും അക്കാദമിക പുരോഗതിയെയും പ്രതികൂലമായി ബാധിക്കുമെന്ന് സംഘടന വ്യക്തമാക്കി. സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് സി.ഇ ഓഫീസിൽ ചർച്ച നടത്താനെത്തിയ പ്രവർത്തകരെ പോലീസ് ബലപ്രയോഗിച്ച് നീക്കിയ നടപടി പ്രതിഷേധാർഹമാണെന്നും ഡി.വൈ.എഫ്.ഐ അറിയിച്ചു. പ്രശ്നത്തിൽ അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.