കെ.എസ്.എസ്.പി.എ ന്യൂമാഹി മണ്ഡലം സമ്മേളനം നടത്തി


ന്യൂമാഹി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷന്റെ ന്യൂമാഹി മണ്ഡലം സമ്മേളനം പരിമഠം കോൺഗ്രസ് ഓഫീസിൽ വെച്ച് നടന്നു. സംസ്ഥാന കമ്മിറ്റി അംഗം പി.കെ. രാജേന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി മെമ്പർ പി.വി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

പ്രസിഡന്റ് വി.കെ. രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്യൂമാഹി മണ്ഡലം പ്രസിഡന്റ് വി.കെ. അനീഷ് ബാബു, കെ.എസ്.എസ്.പി.എ തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ. സുരേന്ദ്രൻ, ജില്ലാ വനിതാ ഫോറം സെക്രട്ടറി അജിത കുമാരി കോളി, നിയോജക മണ്ഡലം സെക്രട്ടറി സുനിൽ കുമാർ കരിമ്പിൽ, ന്യൂമാഹി ഗ്രാമപഞ്ചായത്ത് മെമ്പർ എ.സി. രേഷ്മ, സി.ടി. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് റിട്ടേണിംഗ് ഓഫീസർ എ.പി. ഗീതാഭായിയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.കെ. രാജേന്ദ്രൻ (പ്രസിഡന്റ്), സി.വി. രാജൻ, ഇന്ദിര (വൈസ് പ്രസിഡന്റുമാർ), പുരുഷോത്തമൻ വി.വി. (സെക്രട്ടറി), സുനിൽകുമാർ, എൻ.പി. ഗീത (ജോയിന്റ് സെക്രട്ടറിമാർ), യു.പി. ജയരാജൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സി.ടി. പവിത്രൻ, കെ.കെ. രാജൻ, വസീം, കെ.ടി. ബാലകൃഷ്ണൻ (പ്രവർത്തക സമിതി അംഗങ്ങൾ), പി.കെ. ലത (വനിതാ ഫോറം പ്രസിഡന്റ്), ഷീജ കണിയാറക്കൽ (ഓഡിറ്റർ) എന്നിവരെയും ഭാരവാഹികളായി തെരഞ്ഞെടുത്തു.



വളരെ പുതിയ വളരെ പഴയ