മാഹി ബസിലിക്കയിൽ ആഘോഷമായ ദിവ്യബലിയും നൊവേനയും നടന്നു


മാഹി: മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യയുടെ തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് (ഒക്ടോബർ 12) റവ. ഫാദർ ഡാനി ജോസഫിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിച്ചു.

ദിവ്യബലിയെ തുടർന്ന് പ്രത്യേക നൊവേന പ്രാർത്ഥനകളും ദിവ്യകാരുണ്യ ആരാധനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടന്നു. സെന്റ് ആന്റണീസ് കുടുംബ യൂണിറ്റാണ് ഇന്നത്തെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്. ഒക്ടോബർ 5-ന് കൊടിയേറിയ മാഹി ദേവാലയ തിരുനാൾ ആഘോഷങ്ങളിലേക്ക് പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ദിവസവും എത്തുന്നത്.



വളരെ പുതിയ വളരെ പഴയ