മാഹിയിൽ റേഷൻ കാർഡ് ഇ-കെ.വൈ.സി. പരിശോധന നാളെ മുതൽ പുനരാരംഭിക്കും


മാഹി: പുതുച്ചേരി സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ എഫേഴ്സ് വകുപ്പിന്റെ നവീകരണ പ്രക്രിയകളുടെ ഭാഗമായി താത്ക്കാലികമായി നിർത്തിവെച്ചിരുന്ന റേഷൻ കാർഡ് ഇ-കെ.വൈ.സി. (e-KYC) പരിശോധന നാളെ (ഒക്ടോബർ 13) മുതൽ വീണ്ടും ആരംഭിക്കുന്നു.

ഇതുവരെ ഇ-കെ.വൈ.സി. പൂർത്തിയാക്കാത്ത റേഷൻ കാർഡ് അംഗങ്ങൾ ഈ മാസം 13 മുതൽ 17 വരെ പരിശോധന പൂർത്തീകരിക്കേണ്ടതാണ്. സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായിട്ടുള്ള കാർഡുടമകൾക്ക് ഇതിൽ ഇളവുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയും, തുടർന്ന് ഉച്ചയ്ക്ക് ശേഷം 2 മണി മുതലുമാണ് പരിശോധനയ്ക്കുള്ള സമയം ക്രമീകരിച്ചിരിക്കുന്നത്. അർഹരായ എല്ലാ ഉപഭോക്താക്കളും സേവനം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ