ഏഴിമല നേവൽ അക്കാദമിയിലേക്ക് സൗജന്യ പഠന യാത്ര സംഘടിപ്പിച്ച് പന്തക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ


മാഹി: പി.എം. ശ്രീ സൗജന്യ പഠനയാത്ര പദ്ധതിയുടെ ഭാഗമായി പന്തക്കൽ പി.എം. ശ്രീ കെ. കുമാരൻ ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ഏഴിമല നേവൽ അക്കാദമിയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള അഞ്ഞൂറോളം വിദ്യാർത്ഥികളും ഇരുപതോളം അധ്യാപകരും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുമാണ് യാത്രയുടെ ഭാഗമായത്.

ടൂർ കോഡിനേറ്റർ കെ. ജവഹർ മാഷുടെ നേതൃത്വത്തിലാണ് പഠനയാത്ര നടന്നത്. നാവികസേനയുടെ പ്രവർത്തനങ്ങൾ, കേഡറ്റുകളുടെ അച്ചടക്കമുള്ള ജീവിതരീതി എന്നിവ നേരിട്ട് കണ്ടുമനസ്സിലാക്കാൻ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. കൂടാതെ സ്കൂൾ പഠനത്തിന് ശേഷം നാവികസേനയിലും കോസ്റ്റ് ഗാർഡിലും ഓഫീസറാകാനുള്ള തൊഴിൽ അവസരങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.

ഏഴിമല നേവൽ അക്കാദമിക്കു പുറമെ ഉത്തര മലബാറിലെ പ്രധാന ജൈവവൈവിധ്യ കേന്ദ്രമായ മടായിപ്പാറയും വിദ്യാർത്ഥി സംഘം സന്ദർശിച്ചു.



വളരെ പുതിയ വളരെ പഴയ