മാഹി സി.എച്ച്. സെന്ററിന്റെ രോഗികൾക്കൊരു കൈതാങ്ങ്: മെഡിക്കൽ ഉപകരണങ്ങൾ കൈമാറി


മാഹി: മാഹി സി.എച്ച്. സെന്ററിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'രോഗികൾക്കൊരു കൈതാങ്ങ്' പദ്ധതിയുടെ ഭാഗമായി ബൈപാസ് മെഷീൻ, വീൽചെയറുകൾ, വോക്കറുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. അഡ്വ. ടി. അശോക് കുമാർ എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു.

സി.എച്ച്. സെന്റർ പ്രസിഡന്റ് എ.വി. യൂസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടി. ഇബ്രാഹിം കുട്ടി, ചാലക്കര പുരുഷു, ഇ.കെ. റഫീഖ്, മുഹമ്മദ് ഇഫ്തിയാസ്, ലത്തീഫ്, ഇ.കെ. മുഹമ്മദലി, സി.കെ. നാസർ, നൗഷാദ് ആലമ്പത്ത്, ടി.ജി. ഇസ്മായിൽ എന്നിവർ സംസാരിച്ചു.

എ.വി. അൻസാർ സ്വാഗതവും കെ.പി. സിദ്ദീഖ് നന്ദിയും പറഞ്ഞു. പദ്ധതിയുടെ നടത്തിപ്പിന് സക്കീർ, നംഷീർ, മുഹമ്മദ് റംസാൻ, സിനാൻ, സയാൻ, റിഷാദ് കൂടാളി, റസ്മിൽ എന്നിവർ നേതൃത്വം നൽകി.



വളരെ പുതിയ വളരെ പഴയ