മാഹി: ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകത്തെ ആസ്പദമാക്കി ലോകമെമ്പാടുമുള്ള 50 രാജ്യങ്ങളിലായി പത്തുലക്ഷം പേർ പങ്കെടുത്ത ആഗോള പ്രാർഥനാസംഗമത്തിന്റെ ഭാഗമായി മാഹിയിലും സമൂഹപ്രാർഥന നടന്നു. എസ്.എൻ.ഡി.പി. മാഹി യൂണിയന്റെയും ജി.ഡി.പി.എസ്. മാഹി യൂണിയന്റെയും സംയുക്താഭിമുഖ്യത്തിൽ മാഹി കോ-ഓപ്പറേറ്റീവ് കോളേജ് അങ്കണത്തിൽ 'ഒരു ലോകം, ഒരു പ്രാർഥന' എന്ന പേരിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം അഡ്വ. ടി. അശോക് കുമാർ എം.എൽ.എ. നിർവ്വഹിച്ചു. സജിത് നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗംഗാധരൻ, മഹേഷ്, പി.സി. ദിവാനന്ദൻ, അലങ്കാർ രാജേഷ് എന്നിവർ സംസാരിച്ചു. കല്ലാട്ട് പ്രേമൻ സ്വാഗതവും അശോക് കെ.പി. നന്ദിയും പറഞ്ഞു.
