ഒളവിലം: ഒളവിലം മൈല്യാട്ട് പൊയിൽ ശ്രീമുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം ഭക്തിനിർഭരമായി നടന്നു. പ്രദേശവാസികളും ഭക്തജനങ്ങളും വൻതോതിൽ ചടങ്ങുകളിൽ പങ്കെടുത്തു.
ശ്രീമുത്തപ്പൻ, ഗുളികൻ, ശാസ്തപ്പൻ, ഭദ്രകാളി, മണത്തണ ഭഗവതി എന്നീ ദേവീദേവന്മാരുടെ വെള്ളാട്ടമാണ് മടപ്പുരയിൽ നടന്നത്. ചടങ്ങിന്റെ ഭാഗമായി കുരുന്നുകൾക്കുള്ള ആദ്യത്തെ ചോറൂണ് കർമ്മങ്ങളും നടന്നു. ഭക്തജനങ്ങളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ വിശേഷാൽ പ്രസാദ ഊട്ടും ഒരുക്കിയിരുന്നു.
