സോഷ്യൽ മീഡിയയിലെ വിദ്വേഷ പരാമർശം: അഴിയൂർ സ്വദേശിക്കെതിരെ മുസ്ലിം ലീഗ് ചോമ്പാൽ പോലീസിൽ പരാതി നൽകി


അഴിയൂർ: ഫേസ്ബുക്കിൽ പെൺകുട്ടിയുടെ ചിത്രത്തിന് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും ലൈംഗിക ചുവയോടെയും വർഗ്ഗീയ ലക്ഷ്യത്തോടെയും കമന്റ് രേഖപ്പെടുത്തിയ സംഭവത്തിൽ അഴിയൂർ സ്വദേശിക്കെതിരെ മുസ്ലിം ലീഗ് പോലീസിൽ പരാതി നൽകി. അഴിയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയാണ് ചോമ്പാൽ പോലീസിൽ പരാതി നൽകിയത്.

'മുഹമ്മദ് കൂത്തുപറമ്പ്' എന്ന ഫേസ്ബുക്ക് പേജിൽ വന്ന പെൺകുട്ടിയുടെ ചിത്രത്തിന് താഴെയാണ് 'വിമൽ ശിവശക്തി' എന്ന ഐഡിയിൽ നിന്ന് അഴിയൂർ സ്വദേശിയായ വ്യക്തി വിദ്വേഷ കമന്റ് പോസ്റ്റ് ചെയ്തത്. പെൺകുട്ടികളുടെ ചിത്രങ്ങൾക്ക് പോലും ഇത്തരം വർഗ്ഗീയവും അശ്ലീലവുമായ രീതിയിൽ പ്രതികരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ലീഗ് ഭാരവാഹികൾ പരാതിയിൽ ആവശ്യപ്പെട്ടു.



വളരെ പുതിയ വളരെ പഴയ