മയ്യഴി എംഎൽഎയുടെ നിരന്തര ഇടപെടലിനെത്തുടർന്ന് വെളിച്ചം വീണ്ടെടുത്ത മഞ്ചക്കൽ ബോട്ട് ഹൗസിലും വാക്ക്വേയിലും വീണ്ടും ഇരുട്ട് പടർന്നു. ഇവിടെ സ്ഥാപിച്ചിരുന്ന ലൈറ്റുകളും മീറ്ററുകളോളം ദൈർഘ്യമുള്ള ഇലക്ട്രിക് കോപ്പർ കേബിളുകളും മോഷണം പോയതാണ് പെട്ടെന്ന് ഇരുട്ടിലാകാൻ കാരണം.
പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഏറെ ആശ്വാസവും വിനോദവും പകർന്നുനൽകിയിരുന്ന ഈ പൊതുസ്ഥലം വീണ്ടും ഇരുട്ടിലായത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
പൊതുസ്വത്ത് സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം അധികൃതരും പൊതുജനങ്ങളും ഒരുപോലെ ഏറ്റെടുക്കേണ്ടതാണ്. മോഷണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രദേശത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യമുയരുന്നു.
