മാഹി മേഖലാ തല ത്രിദിന സ്കൂൾ ശാസ്ത്രമേളയ്ക്ക് പള്ളൂരിൽ തുടക്കമായി. പള്ളൂർ വി.എൻ പുരുഷോത്തമൻ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന ശാസ്ത്രമേളയിൽ മാഹി മേഖലയിലെ 29 ഓളം സർക്കാർ സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നായി 180 ൽ പരം വിദ്യാർത്ഥികളും ആറോളം അധ്യാപകരും ഉൾപ്പെടെയുള്ള ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്. ഇതിൽ സമ്മാനാർഹരായ മികച്ച മോഡലുകൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും. മേളയുടെ ഉദ്ഘാടനം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ എ എസ് നിർവ്വഹിച്ചു. വിദ്യാഭ്യാസ മേലധ്യക്ഷ എം.എം.തനൂജ സർവ്വശിക്ഷ എഡിപിസി പി.ഷിജു സ്കൂൾ വൈസ് പ്രിൻസിപ്പൽ ആർ.ഗായത്രി ഉസ്മാൻ ഗവ. ഹൈസ്കൂൾ ഹെഡ്മാസ്റ്റർ കെ.വി.മുരളീധരൻ എന്നിവർ സംസാരിച്ചു. മേള 31ന് സമാപിക്കും.

#tag:
മാഹി