അവധി ദിവസങ്ങളിൽ ക്ലാസുകൾ നടത്തുന്നതിന് കർശന വിലക്കുമായി പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ്

പുതുച്ചേരി: അവധി ദിവസങ്ങളിൽ ക്ലാസുകൾ നടത്തുന്നതും വിദ്യാർത്ഥികളെ സ്കൂളിലേക്ക് വിളിക്കുന്നതും കർശനമായി വിലക്കി സ്കൂൾ മേധാവികൾക്ക് വിദ്യാഭ്യാസ വകുപ്പ് സർക്കുലർ നൽകി. സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന അവധി ദിവസങ്ങളിൽ ഒരു തരത്തിലുള്ള ക്ലാസുകളും നടത്താൻ പാടില്ല.

അവധി ദിവസങ്ങളിൽ വിദ്യാർത്ഥികളെ യൂണിഫോമിലോ കളർ ഡ്രസ്സിലോ സ്കൂളിലേക്ക് വരാൻ നിർബന്ധിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യരുത്. നിർദ്ദേശങ്ങൾ ലംഘിക്കുന്ന പക്ഷം സ്കൂൾ മേധാവികൾക്കും മാനേജ്മെന്റിനുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എല്ലാ സ്കൂൾ മേധാവികളെയും അറിയിച്ചുകൊണ്ട് വിദ്യാഭ്യാസ ഡയറക്ടർ ഡി. മോഹൻ കുമാർ വ്യക്തമാക്കി.




വളരെ പുതിയ വളരെ പഴയ