മയ്യഴി: മാഹി സെന്റ് തെരേസ പള്ളി തിരുനാൾ മഹോത്സവത്തിന്റെ പ്രധാന ദിനങ്ങളായ ഒക്ടോബർ 14, 15 തീയതികളിൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തലശേരി ഭാഗത്തുനിന്ന് വരുന്ന ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവേ സ്റ്റേഷന്റെ മുൻവശത്തുകൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് തിരിഞ്ഞു പോകേണ്ടതാണ്. വടകര ഭാഗത്തുനിന്ന് വരുന്ന എല്ലാ വാഹനങ്ങളും ഗവ. ഹോസ്പിറ്റൽ ജങ്ഷനിൽനിന്ന് ഇടതുഭാഗത്തേക്ക് തിരിഞ്ഞ് താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലീസ് സ്റ്റേഷന്റെ മുൻവശത്തുകൂടി കടന്ന് മാഹി പാലം ഭാഗത്തേക്ക് പോകണം.
മെയിൻ റോഡിൽ സെമിത്തേരി റോഡ് ജങ്ഷൻ മുതൽ ഗവ. ആശുപത്രി ജങ്ഷൻ വരെയുള്ള ഭാഗങ്ങളിൽ വാഹന പാർക്കിംഗ് കർശനമായി നിരോധിച്ചിട്ടുണ്ട്.
പള്ളി തിരുനാളിനോടനുബന്ധിച്ച് എത്തുന്ന വാഹനങ്ങൾക്കായി മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിന്റെ തെക്കുവശം ഗവ. ഗസ്റ്റ് ഹൗസിനായി നീക്കിവച്ച സ്ഥലം എന്നിവിടങ്ങളിൽ പ്രത്യേക പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
