അഴിയൂർ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് അഴിയൂർ പഞ്ചായത്ത് യു.ഡി.എഫ് - ആർ.എം.പി ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ മുക്കാളി ടൗണിൽ പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ പൂർണ്ണ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പുവരുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രതിഷേധ സംഗമം ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ. വേണു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് യു.എ. റഹീം അധ്യക്ഷത വഹിച്ചു. മുന്നണി നേതാക്കളായ പി. ബാബുരാജ്, വി.കെ. അനിൽകുമാർ, ഇ.ടി. അയ്യൂബ്, പി.പി. ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.
