കിണർവെള്ളത്തിൽ പെട്രോൾ കലർന്ന സംഭവം: മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഓഫീസിന് മുന്നിൽ ധർണ്ണ


മാഹി: പെട്രോൾ പമ്പിൽനിന്ന് കിണർവെള്ളത്തിൽ പെട്രോൾ കലർന്ന സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കുഞ്ഞിപ്പുരമുക്ക് റസിഡൻസ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പരിസ്ഥിതി പ്രവർത്തകൻ സി.പി.ഹരീന്ദ്രൻ മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ കെ.പി.യതീഷ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പി.ടി. പ്രേമരാജൻ സമരാവശ്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു. ഷാജി പിണക്കാട്, കനക കനകരാജ് എന്നിവർ സംസാരിച്ചു. കെ.എം.പീതാംബരൻ സ്വാഗതവും ഗിരീശൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.



വളരെ പുതിയ വളരെ പഴയ