മാഹി: ചൊക്ലി - ഈസ്റ്റ് പള്ളൂർ റോഡിൽ പുതുതായി നിർമ്മിക്കുന്ന പെട്രോൾ പമ്പുകൾക്കെതിരെ ജനരോഷവും പ്രതിഷേധവും ശക്തമാകുന്നു. ആക്ഷൻ കമ്മിറ്റി എഗൈൻസ്റ്റ് പെട്രോൾ പമ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണയും മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധവും സംഘടിപ്പിച്ചു. ഈസ്റ്റ് പള്ളൂർ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അശോകൻ മാസ്റ്റർ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് കെ.ദാമോദരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളായ വടക്കൻ ജനാർദ്ദനൻ (സി.പി.എം), മോഹനൻ.കെ (ഐ.എൻ.സി), ബഷീർ കൂലോത്ത് കണ്ടി (ഐ.യു.എം.എൽ.), അഡ്വ.അശോകൻ നെല്ലിയോട്ടിൽ, ഇബ്രാഹിംകുട്ടി, അഷ്കർ മഹിമ, സി.രോഷ്ലാൽ, രാഗേഷ്.വി.എം എന്നിവർ സംസാരിച്ചു.
