മാഹി: മാഹി മേഖലാ തല ത്രിദിന ശാസ്ത്രമേളയ്ക്ക് ഒക്ടോബർ 29 വ്യാഴാഴ്ച പള്ളൂരിൽ തുടക്കമാകും. പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം അഡ്വ. ടി. അശോക് കുമാർ എം.എൽ.എ നിർവ്വഹിക്കും. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ് ചടങ്ങിൽ അധ്യക്ഷത വഹിക്കും.
മാഹി മേഖലയിലെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നായി നൂറ്റിയെൺപതോളം വിദ്യാർത്ഥികളും ആറോളം അധ്യാപകരും മേളയിൽ മാറ്റുരയ്ക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ശാസ്ത്രമേള ഒക്ടോബർ 31-ന് സമാപിക്കും. ഇവിടെ നിന്നും വിജയിക്കുന്നവർക്ക് പുതുച്ചേരിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.