മാഹിയിലെ കേരള വിദ്യാർഥികൾക്ക് ബസ് പാസ് പുനഃസ്ഥാപിച്ചു

മാഹിയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന കേരളത്തിലെ വിദ്യാർഥികൾക്കായി തടസ്സപ്പെട്ടിരുന്ന ബസ് പാസ് സംവിധാനം പുനഃസ്ഥാപിച്ചു. പോണ്ടിച്ചേരി മുൻ ആഭ്യന്തര മന്ത്രിയും മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ചെയർമാനുമായ ഇ. വത്സരാജിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.

മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളിൽ 90 ശതമാനത്തോളം കേരളത്തിൽ നിന്നുള്ളവരാണെന്നാണ് കണക്ക്. ബസ്


പാസ് ആനുകൂല്യം പുനഃസ്ഥാപിച്ചതോടെ കേരളത്തിൽ നിന്നുള്ള ആയിരത്തോളം വിദ്യാർഥികൾക്ക് യാത്രാച്ചെലവിൽ ആശ്വാസമാകും.

വത്സരാജ് മന്ത്രിയായിരുന്ന കാലത്ത് മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളേജിൽ റെസിപ്രോക്കൽ കരാറിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വിദ്യാർഥികൾക്കായി 240-ഓളം സീറ്റുകൾ അനുവദിച്ചിരുന്നു.

ബസ് പാസ് സംവിധാനം പുനഃസ്ഥാപിക്കുന്നതിനായി വത്സരാജ് ഇടപെട്ടതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. നടപടിയിൽ വിദ്യാർഥികളും രക്ഷിതാക്കളും വിവിധ സംഘടനകളും സംതൃപ്തി രേഖപ്പെടുത്തി

വളരെ പുതിയ വളരെ പഴയ