മാഹി വൈദ്യുതി വകുപ്പ്: പൊതുജന പരാതി പരിഹാര യോഗം ഒക്ടോബർ 27, 28 തീയതികളിൽ നടക്കും




മാഹി: വിജിലൻസ് ബോധവത്കരണത്തിന്റെ ഭാഗമായി മാഹി വൈദ്യുതി വകുപ്പ് പൊതുജന പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കുന്നു. ഒക്ടോബർ 27, 28 തീയതികളിലാണ് യോഗങ്ങൾ ക്രമീകരിച്ചിട്ടുള്ളത്. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട പരാതികൾ ഉപഭോക്താക്കൾക്ക് നേരിട്ട് അറിയിക്കാനും വേഗത്തിൽ പരിഹാരം കണ്ടെത്താനും ഇതിലൂടെ സാധിക്കും.

മാഹി വൈദ്യുതി ഓഫീസിൽ ഒക്ടോബർ 27-നും പള്ളൂർ വൈദ്യുതി ഓഫീസിൽ ഒക്ടോബർ 28-നും രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പരാതി പരിഹാര യോഗങ്ങൾ നടക്കുക എന്ന് വൈദ്യുതി വകുപ്പ് അധികൃതർ അറിയിച്ചു.

 

വളരെ പുതിയ വളരെ പഴയ