മാഹി: എച്ച് ടി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (27/10/26 ഒക്ടോബർ 27 ചൊവ്വാഴ്ച) പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസിന്റെ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
കിഴന്തൂർ, കേരാ എഞ്ചിനീയറിങ്, രമാലയം തുടങ്ങിയ ചാലക്കര വയൽ പ്രദേശങ്ങളിൽ രാവിലെ 8.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി ഉണ്ടാകില്ല.
കൂടാതെ പള്ളൂർ സബ് സ്റ്റേഷൻ പരിസരം, ശ്രീ നാരായണ മഠം, കോയ്യോടൻ കോറോത്ത് തുടങ്ങിയ വയൽ നട റോഡ് പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ 11 മണി വരെയും വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്. ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.
