പുതുച്ചേരി സിവിൽ സപ്ലൈസ് ആന്റ് കൺസ്യൂമർ എഫേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന റേഷൻ കാർഡ് ഇ കെവൈസി നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തവർക്ക് വീണ്ടും അവസരം. മാഹി മേഖലയിലെ റേഷൻ കാർഡ് ഉടമകൾക്കാണ് ഈ സൗകര്യം ലഭ്യമാകുക.
സഹകരണ സ്റ്റോറുകളായ പള്ളൂർ, മാഹി, ചാലക്കര എന്നിവിടങ്ങളിലെ റേഷൻ കടകൾ വഴി ഒക്ടോബർ 5 മുതൽ 10 വരെ ഇ കെവൈസി പുതുക്കാം. രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 5 മണി വരെയുമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. റേഷൻ കാർഡ് പുതുക്കുന്നതിനായി റേഷൻ കാർഡും ആധാർ കാർഡും നേരിട്ട് ഹാജരാക്കേണ്ടതുണ്ട്. പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാഹി സിവിൽ സപ്ലൈസ് സൂപ്രണ്ട് അറിയിച്ചു.
