മാഹി: പുതുച്ചേരി സംസ്ഥാന വഖ്ഫ് ബോർഡ് ചെയർമാനായി നിയമിതനായ അഡ്വ. വി. പി. അബ്ദുൾറഹ്മാന് മാഹി മുസ്ലിം വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. മാഹി വെൽഫെയർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് കെ. ഇ. മമ്മൂ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വെച്ച് അഡ്വ. വി. പി. അബ്ദുൾറഹ്മാനെ ഭാരവാഹികൾ ആദരിച്ചു. വഖ്ഫ് സ്ഥാപനങ്ങളുടെ സംരക്ഷണത്തിനും സമൂഹത്തിന്റെ ക്ഷേമത്തിനുമായി പുതിയ ചുമതലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കാൻ സാധിക്കട്ടെ എന്ന് ഭാരവാഹികൾ ആശംസിച്ചു. സ്വീകരണത്തിന് നന്ദി അറിയിച്ച അഡ്വ. അബ്ദുൾറഹ്മാൻ, വഖ്ഫ് മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.
സെക്രട്ടറി വി. കെ. അബ്ദുൽ ഹമീദ്, ട്രഷറർ എം. കെ. ഹാരിസ്, മുനവ്വർ, കെ. പി. വി. സുലൈമാൻ, വി. ടി. ശംസുദ്ധീൻ, നാസർ കല്ലാരോത്ത്, ടി. കെ. വസീം, കെ. പി. സുലൈമാൻ, പി. റഷീദ്, ഫിറോസ്, കെ. ടി. മമ്മൂ, തൽഹാത്, മീന, ഷാഹിന, ലൈല, ജസീമ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
