വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റ് ദീർഘകാല സേവനത്തിന് ജയനെ ആദരിച്ചു


അഴിയൂർ: വ്യാപാരികളുടെ ഐക്യത്തിനും ക്ഷേമത്തിനുമായി ദീർഘകാലമായി പ്രവർത്തിച്ചുവരുന്ന അബി സ്റ്റോർ ഉടമ ജയനെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അഴിയൂർ ചുങ്കം യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു.

വ്യാപാരി കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിലും ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും അദ്ദേഹം നൽകിയ സംഭാവനകൾ മുൻനിർത്തിയായിരുന്നു ആദരം. ചടങ്ങിൽ അദ്ദേഹത്തിന്റെ ആത്മാർഥമായ സേവനങ്ങളെ ഭാരവാഹികൾ അഭിനന്ദിച്ചു.

യൂണിറ്റ് പ്രസിഡന്റ് ബബിത്ത്, സെക്രട്ടറി രാജേഷ് അഴിയൂർ, ട്രഷറർ മഹമൂദ് ഫനാർ, വൈസ് പ്രസിഡന്റുമാരായ നവാസ് നെല്ലോളി, സജീഷ് ഉണ്ണി, ജോയിന്റ് സെക്രട്ടറിമാരായ ബിറ്റു, മുബാസ് കല്ലേരി, യൂത്ത് വിംഗ് പ്രസിഡന്റ്‌ സരുൺ ബി എന്നിവർ സംസാരിച്ചു. വ്യാപാരികളായ പുരുഷോത്തമൻ, അലി, അഷ്‌റഫ്, സിറാജ്, അർഷാദ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.



വളരെ പുതിയ വളരെ പഴയ