ചൊക്ലി: ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്കായി ചൊക്ലി പോലീസും ജനമൈത്രി പോലീസും സംയുക്തമായി പോലീസ് സ്റ്റേഷൻ വളപ്പിൽ സ്നേഹവിരുന്നും കലാപരിപാടികളും സംഘടിപ്പിച്ചു. കുട്ടികൾക്ക് പോലീസ് ഉദ്യോഗസ്ഥരുമായി സൗഹൃദപരമായി ഇടപഴകാനും തങ്ങളുടെ സർഗ്ഗവാസനകളും കലാപരിപാടികളും അവതരിപ്പിക്കാനും ചടങ്ങിൽ അവസരമൊരുങ്ങി.
തലശ്ശേരി എ.എസ്.പി. ഡോ. നന്ദഗോപൻ ഐ.പി.എസ്. പരിപാടി ഉദ്ഘാടനം ചെയ്തു. ചൊക്ലി സർക്കിൾ ഇൻസ്പെക്ടർ സി. ഷാജു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ആർ. രാഗേഷ്, സബ് ഇൻസ്പെക്ടർമാരായ കെ. സജിത്ത്, ശരത് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ സുധി, അഡീഷണൽ എസ്.ഐ. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.
