കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ അഴിയൂരിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം


അഴിയൂർ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അഴിയൂരിൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന പ്രതിഷേധത്തിന് കെ. അനിൽകുമാർ, ടി.പി. സോമൻ, റുക്സാന ഫിറോസ് എന്നിവർ നേതൃത്വം നൽകി.

കോവക്കൽ വിജയൻ, എം. പ്രഭുദാസ്, ജയരാജൻ മാസ്റ്റർ, ലെനി വി.വി., ഫിറോസ്, ജയൻ കെ.പി., ശ്രീകുമാർ കോട്ടായി, ടി.പി. പ്രേമൻ, പ്രിയ പുളിയേരി, ഖൈറു, വത്സൻ, രഞ്ജിത്ത്, പുത്തലത്ത് ബാലകൃഷ്ണൻ, കനകൻ കോട്ടാമ മല, അഹമ്മദ് കല്പക, നാസർ, വൈ.എം. ജയപ്രകാശ് തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ