പള്ളൂർ: ഗാന്ധി ജയന്തി സേവന വാരാഘോഷത്തിന്റെ ഭാഗമായി വെസ്റ്റ് പള്ളൂർ ഒരുമ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. പരിസര ശുചിത്വവും ആരോഗ്യ സംരക്ഷണവും മുൻനിർത്തിയാണ് ശുചീകരണ പരിപാടികൾ ഏകോപിപ്പിച്ചത്.
അസോസിയേഷൻ പ്രസിഡന്റ് രാജൻ കെ. പള്ളൂർ, സന്തോഷ് കെ.എൻ., അൻസി അരവിന്ദ്, ബാലക്കുറുപ്പ്, രമാദേവി, സതീഷ് ബാബു, സഖിലകുമാരി, സപ്ന, സുബിൻ, മാധവൻ ടി., രാജേന്ദ്രൻ ടി., സുരേന്ദ്രൻ, അൻസിൽ അരവിന്ദ്, പവിത്രൻ ടി.പി., ശശീന്ദ്രൻ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിപാടിയിൽ പ്രദേശവാസികളും അസോസിയേഷൻ അംഗങ്ങളും സജീവമായി പങ്കെടുത്തു.
