വീഴ്ചകൾ പരാജയങ്ങളല്ല, എഴുന്നേൽക്കുന്നതാണ് വിജയത്തിലേക്കുള്ള ചവിട്ടുപടി: മാഹി ബസിലിക്കയിൽ റവ. ഫാ. ആന്റണി പാലിയത്തറ


മാഹി: വീഴ്ചകൾ പരാജയങ്ങളല്ലെന്നും അതിൽ നിന്നും തിരികെ എഴുന്നേൽക്കാനുള്ള മനസ്സാണു വിജയത്തിലേക്കുള്ള ചവിട്ടുപടിയെന്നും റവ. ഫാദർ ആന്റണി പാലിയത്തറ. മാഹി സെന്റ് തെരേസാസ് ബസിലിക്കയിൽ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാൾ ആഘോഷങ്ങളുടെ അഞ്ചാം ദിനത്തിൽ തിരുനാൾ കുർബാന അർപ്പിച്ച് വചനപ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആഘോഷമായ ദിവ്യബലിക്ക് റവ. ഫാദർ ആന്റണി പാലിയത്തറ മുഖ്യകാർമ്മികത്വം വഹിച്ചു. ഡീക്കൻ ആന്റണി കുന്നുംപുറത്ത്, ഡീക്കൻ സെബാസ്റ്റ്യൻ കണിയാംപറമ്പിൽ എന്നിവർ സഹകാർമ്മികരായിരുന്നു. സെന്റ് ജോവാൻ ഓഫ് ആർക്ക് കുടുംബയൂണിറ്റിന്റെ നേതൃത്വത്തിലാണ് അഞ്ചാം ദിനത്തിലെ തിരുനാൾ ശുശ്രൂഷകൾ ഒരുക്കിയത്.

ദിവ്യബലിക്ക് ശേഷം വിശുദ്ധ അമ്മയുടെ നൊവേന, അത്ഭുത തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ നടന്നു. തിരുനാളിന്റെ ആറാം ദിനമായ ഇന്ന് വൈകിട്ട് 6 മണിക്ക് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് റവ. ഫാദർ ആന്റണി പയസ് മുഖ്യകാർമ്മികത്വം വഹിക്കും.



വളരെ പുതിയ വളരെ പഴയ