ഫ്രഞ്ച് വിനോദസഞ്ചാരികൾ മാഹി ഫ്രഞ്ച് ഹൈസ്കൂൾ സന്ദർശിച്ചു; വാട്ടർ പ്യൂരിഫയർ സമ്മാനിച്ചു


മാഹി: മാഹിയിലെ ചരിത്രപ്രസിദ്ധമായ ഫ്രഞ്ച് ഹൈസ്കൂൾ (Ecole Centrale Et Cours Complémentaire Mahé) സന്ദർശിച്ച് ഫ്രഞ്ച് വിനോദസഞ്ചാരികളുടെ സംഘം. സ്കൂളിലെത്തിയ സംഘം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും പുസ്തകങ്ങളും ചോക്ലേറ്റുകളും സമ്മാനമായി നൽകുകയും കുട്ടികൾക്കൊപ്പം ഫ്രഞ്ച് ഗാനങ്ങൾ ആലപിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾക്ക് ശുദ്ധജലം ഉറപ്പാക്കുന്നതിനായി സ്കൂളിലേക്ക് അത്യാധുനിക വാട്ടർ പ്യൂരിഫയർ മെഷീനും സംഘം സമ്മാനിച്ചു. പ്രധാന അധ്യാപിക സുമ പി. ഇ. ഉപകരണം ഏറ്റുവാങ്ങി.

ഒലിവിയർ ഡെൽസെൻ, ആനി പട്രീഷ്യ, ഇമ്മാനുവേൽ മേരി, സിൽവെയ്ൻ മാർത്ത്, ഗൈലീൻ ക്ലെയർ, വലേറി ജാൻ, നതാലി കോൺസ്റ്റൻസ്, സിൽവി ജനീവീവ്, ബ്രിജിറ്റ് ജിസെൽ, പട്രീഷ്യ ക്ലോഡ് എന്നിവരടങ്ങുന്ന 10 അംഗ സംഘമാണ് സ്കൂളിലെത്തിയത്. അഴിയൂരിലെ ഗ്രീൻസ് ആയുർവേദ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ ഇവർ ഇത് രണ്ടാം തവണയാണ് മാഹിയും ഫ്രഞ്ച് ഹൈസ്കൂളും സന്ദർശിക്കുന്നത്.

ചടങ്ങിൽ ആശുപത്രി ചീഫ് ഫിസിഷ്യൻ ഡോ. അസ്കർ, റിനു അസ്ഗർ, ഡോ. അബ്ന എന്നിവരും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ