ചമ്പാട്ട് സൗജന്യ ദന്ത രോഗനിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു; ഡോ. ഹിബ റൈഷയ്ക്ക് ആദരം


പന്തക്കൽ: ചമ്പാട് അൽ ഹിക്മ എജ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റും സഫാ ഡെന്റൽ ക്ലിനിക്കും സംയുക്തമായി അൽ ഹിക്മ മദ്രസയിൽ സൗജന്യ ദന്ത രോഗനിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

അൽ ഹിക്മ മദ്രസ സദർ അൻഷാദ് നജാത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അൽ ഹിക്മ സെക്രട്ടറി കാസിം പി. പി. ചടങ്ങിൽ സ്വാഗതം പറഞ്ഞു. ആലപ്പുഴ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. പഠനം പൂർത്തിയാക്കിയ അൽ ഹിക്മ ലേഡീസ് വിങ് അംഗം ഡോ. ഹിബ റൈഷയെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന്, പന്ന്യന്നൂർ പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറിയിലേക്കുള്ള മെഡിക്കൽ ലാമ്പ് ഉപകരണം അൽ ഹിക്മ അധ്യാപിക സാബിറ ടീച്ചർ ഡോ. ചൈതന്യക്ക് കൈമാറി. ചടങ്ങിൽ മൊയ്തു കുഞ്ഞിപ്പള്ളി മുഖ്യാതിഥിയായി പങ്കെടുത്തു. ആരോഗ്യപരിപാലന രംഗത്തും സാമൂഹിക സേവന പ്രവർത്തനങ്ങളിലും മാതൃകാപരമായ ഇടപെടലുകൾ നടത്തുന്ന അൽ ഹിക്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്യാമ്പ് നിരവധി പ്രദേശവാസികൾക്ക് പ്രയോജനകരമായി.



വളരെ പുതിയ വളരെ പഴയ