മോദിക്കെതിരായ പരാമർശം: മാഹിയിൽ ബിജെപി പ്രതിഷേധ പ്രകടനം നടത്തി


മാഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബിജെപി രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മാഹി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി, പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി.

ബിഹാറിലെ പട്‌നയിൽ നടന്ന പൊതുചടങ്ങിൽ ഖാർഗെ നടത്തിയ പരാമർശം രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു. പരാമർശത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തെത്തിയിരുന്നു.

ബിജെപി മാഹി മണ്ഡലം പ്രസിഡന്റ് പ്രബീഷ് കുമാർ, സംസ്ഥാന സമിതി അംഗം ദിനേശ് അങ്കവളപ്പിൽ, സെക്രട്ടറി മഗ്നീഷ് മഠത്തിൽ, ത്രിജേഷ്, ജയസൂര്യ ബാബു, വൈഷ്ണവ് മനോജ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.



വളരെ പുതിയ വളരെ പഴയ