ഐടിഐ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് കരസ്ഥമാക്കി അഭിജിത്ത്

 


മാഹി: ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് (AITT) പരീക്ഷയിൽ കണ്ണൂർ ഐടിഐയിലെ വിദ്യാർത്ഥിയായ അഭിജിത്ത് കെ കേരളത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. ചാലക്കരയിലെ കല്ലാണ്ടി മനോജ്-ഷീന ദമ്പതികളുടെ മകനാണ്.

വെൽഡർ (സ്ട്രക്ചറൽ) ട്രേഡിലാണ് അഭിജിത്ത് ഈ മിന്നുന്ന നേട്ടം സ്വന്തമാക്കിയത്. മികച്ച പരിശീലനവും കഠിനാധ്വാനവുമാണ് തന്റെ വിജയത്തിന് പിന്നിലെന്ന് അഭിജിത്ത് പറഞ്ഞു.

വിജയിയായ അഭിജിത്തിനെ കണ്ണൂർ ഐടിഐ പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. കോളേജിലെ അധ്യാപകരും സഹപാഠികളും അഭിനന്ദനങ്ങൾ അറിയിച്ചു. അഭിജിത്തിന്റെ നേട്ടം മറ്റ് വിദ്യാർത്ഥികൾക്ക് വലിയ പ്രചോദനമാണെന്ന് ഐടിഐ അധികൃതർ വ്യക്തമാക്കി.



വളരെ പുതിയ വളരെ പഴയ