തലശ്ശേരി സൗത്ത് സബ്ജില്ലാ ശാസ്‌ത്രോത്സവത്തിന് ന്യൂ മാഹിയിൽ തുടക്കമായി


തലശ്ശേരി സൗത്ത് സബ്ജില്ലാ ശാസ്‌ത്രോത്സവം ന്യൂ മാഹി എം എം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികളുടെ ശാസ്ത്രീയ കഴിവുകളും സർഗ്ഗാത്മകതയും പുറത്തെടുക്കാൻ സഹായിക്കുന്ന വിവിധ മത്സരങ്ങളാണ് രണ്ടു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രോത്സവത്തിൽ ക്രമീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ ശാസ്ത്രോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്ത ബിന്ദു ആർ നാഥനുള്ള ഉപഹാരവും പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. വാർഡ് മെമ്പർ ഷർമിള അധ്യക്ഷത വഹിച്ച ചടങ്ങിൽ തലശ്ശേരി സൗത്ത് എഇഒ സി പി പ്രീത മേളയെക്കുറിച്ച് വിശദീകരിച്ചു. അബു താഹിർ, ടി എം സൗജത്ത്, എം പി ബാബു, കെ രാജേഷ്, ബേബി ശീതള, ദീപ കുര്യാക്കോസ്, പി എം സുധീഷ് എന്നിവർ സംസാരിച്ചു.

 

വളരെ പുതിയ വളരെ പഴയ