എലിവേറ്റ് 2K26: പള്ളൂർ സഹകരണ കോളേജിൽ മെഗാ തൊഴിൽ മേള നാളെ


പള്ളൂർ: വയലിലെ കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജി പ്ലേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ മെഗാ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. എലിവേറ്റ് 2K26 എന്ന് പേരിട്ടിരിക്കുന്ന തൊഴിൽ മേള നാളെ (സെപ്റ്റംബർ 30) രാവിലെ 9:30 മുതൽ കോളേജ് ക്യാമ്പസ്സിൽ വെച്ച് നടക്കും.

വിവിധ പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ഈ മേളയിലൂടെ ഉദ്യോഗാർത്ഥികൾക്ക് നേരിട്ടുള്ള അഭിമുഖത്തിൽ പങ്കെടുത്ത് അന്നേദിവസം തന്നെ ജോലി സ്വന്തമാക്കാനുള്ള അവസരമുണ്ട്. ബിരുദ, ബിരുദാനന്തര പഠനം പൂർത്തിയാക്കിയവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും തൊഴിൽരഹിതരായ തുടക്കക്കാർക്കും ഇതിൽ പങ്കാളികളാകാം. 500 രൂപയാണ് പ്രവേശന ഫീസ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 7736634364, 9447038271 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.



വളരെ പുതിയ വളരെ പഴയ