പന്തക്കൽ ജനീസിസ് കിഡ്സ് സ്‌കൂളിൽ 'സസ്റ്റെനോവ 2026' ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു


മാഹി: പന്തക്കൽ ജനീസിസ് കിഡ്സ് ഇന്റർനാഷണൽ സ്കൂളിൽ 'സസ്റ്റെനോവ 2026' ശാസ്ത്ര പ്രദർശനം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഗിന്നസ് റെക്കോർഡ് ജേതാവും മാഹി നഗരസഭ ഓഫീസ് മാനേജരുമായ എം. പ്രവീൺകുമാർ നിർവ്വഹിച്ചു.

2026-ലെ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ ചെമ്പ്ര ജി.എൽ.പി സ്കൂൾ പ്രധാന അധ്യാപിക എ.വി. സിന്ധു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ വെച്ച് ജനീസിസ് കിഡ്സ് പ്രധാന അധ്യാപിക സിൽജ ചന്ദ്രൻ, എ.വി. സിന്ധു ടീച്ചറെ പൊന്നാട അണിയിച്ച് ആദരിച്ചു.

കുട്ടികളുടെ ശാസ്ത്രാവബോധവും സർഗ്ഗാത്മകതയും വളർത്തുന്നതിനായി സംഘടിപ്പിച്ച പ്രദർശനത്തിൽ വിദ്യാർത്ഥികൾ ഒരുക്കിയ നിരവധി ശാസ്ത്ര മാതൃകകൾ ശ്രദ്ധേയമായി. നിരവധി രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു.


വളരെ പുതിയ വളരെ പഴയ