മാഹി: മാഹി മുൻ എം.എൽ.എയും സി.പി.ഐ.എം തലശ്ശേരി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന കെ.വി. രാഘവന്റെ 15-ാമത് അനുസ്മരണ യോഗവും ആർ.എസ്.എസിന്റെ ക്ഷേത്ര കൊള്ളയ്ക്കെതിരെയുള്ള പ്രതിഷേധ കൂട്ടായ്മയും മാഹി മുൻസിപ്പൽ കോംപ്ലക്സ് പരിസരത്ത് വെച്ച് നടന്നു.
പ്രതിഷേധ യോഗവും അനുസ്മരണ ചടങ്ങും സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം.സി. പവിത്രൻ ഉദ്ഘാടനം ചെയ്തു. കെ.പി. സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ, കെ.പി. നൗഷാദ്, വടക്കൻ ജനാർദ്ദനൻ, വി. ജയബാലു, വി. രൻജിന എന്നിവർ സംസാരിച്ചു.
പരിപാടിയിൽ പ്രദേശത്തെ നിരവധി പാർട്ടി പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു.
