മാഹി കോ-ഓപ്പറേറ്റീവ് ടീച്ചർ എജ്യുക്കേഷൻ കോളേജിൽ സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു


മാഹി: മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ അഞ്ചാമത് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെയും മലബാർ കാൻസർ സെന്റർ (എം.സി.സി) ബ്ലഡ് സെന്ററിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്.

കോളേജ് മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് സജിത്ത് നാരായണന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ ഡോ. ശ്രീലത കെ. ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. എം.സി.സി. ബ്ലഡ് സെന്റർ ഇൻചാർജ് ഡോ. അഞ്ജു കുറുപ്പ് രക്തദാന ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

കോളേജ് യൂണിയൻ അഡ്വൈസർ പ്രദ്യോത് സുരേന്ദ്രൻ സ്വാഗതവും സ്റ്റുഡന്റ്സ് യൂണിയൻ ചെയർമാൻ ഹർഷിത് എം. നന്ദിയും പറഞ്ഞു. ബി.ഡി.കെ. ജില്ലാ പ്രസിഡന്റ് പി.പി. റിയാസ് മാഹി, ജില്ലാ വൈസ് പ്രസിഡന്റ് റയീസ് മാടപ്പീടിക എന്നിവർ ചടങ്ങിൽ സംസാരിച്ചു. എം.സി.സി. ബ്ലഡ് ബാങ്ക് ജീവനക്കാരായ റോജിയ, അരുൺ, സജീഷ്, സുമാദേവി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും ഉൾപ്പെടെ 39 പേർ ക്യാമ്പിൽ രക്തദാനം ചെയ്തു.



വളരെ പുതിയ വളരെ പഴയ