മാഹിയിൽ നാളെ വൈദ്യുതി മുടങ്ങും



മാഹി: വൈദ്യുതി ശൃംഖല നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ (സെപ്റ്റംബർ 22, ചൊവ്വാഴ്ച) മാഹിയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും. രാവിലെ 7.00 മണി മുതൽ വൈകീട്ട് 6.00 മണി വരെയാണ് വൈദ്യുതി മുടങ്ങുക.

സിവിൽ സ്റ്റേഷൻ പുതിയ കെട്ടിടം, മാഹി സെന്റ് തെരേസാസ് ചർച്ച് പരിസരം മുതൽ മാഹി സ്പോർട്സ് ക്ലബ്ബ് വരെ, മെയിൻ റോഡ് മുതൽ ആനവാതുക്കൽ വരെ, ലാ ഫാർമ റോഡ്, നെപ്പോളിയൻ പറമ്പ് എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുകയെന്ന് അധികൃതർ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ