കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റ് ഫാഷിറിന്റെ വീട് സന്ദർശിച്ചു


അഴിയൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചുങ്കം യൂണിറ്റിന്റെ നേതൃത്വത്തിൽ, കഴിഞ്ഞ ദിവസം അന്തരിച്ച മനയിൽ മുക്ക് സഫിയാസിലെ ഫാഷിറിന്റെ വീട് സന്ദർശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ അടങ്ങുന്ന സംഘം ഫാഷിറിന്റെ കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം അറിയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

ബബിത്ത് തയ്യിൽ, രാജേഷ് അഴിയൂർ, മഹമ്മൂദ് ഫനാർ, നവാസ് നെല്ലോളി, സജീഷ് ഉണ്ണി, മുബാസ് നെല്ലോളി, ബിറ്റു എം., ജയൻ (അബി) എന്നിവരടങ്ങിയ സംഘമാണ് സന്ദർശനം നടത്തിയത്.



വളരെ പുതിയ വളരെ പഴയ