ദേശീയപാത നിർമ്മാണം പൂർത്തീകരിക്കാതെ ടോൾ പിരിവ് അനുവദിക്കില്ലെന്ന് യൂത്ത് ലീഗ്


അഴിയൂർ: നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായി പൂർത്തീകരിക്കാതെ അഴിയൂർ വെങ്ങളം ബൈപ്പാസിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കം അംഗീകരിക്കാനാകില്ലെന്ന് മുസ്ലിം യൂത്ത് ലീഗ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി വ്യക്തമാക്കി. സർവീസ് റോഡുകൾ, അണ്ടർപാസുകൾ, സുരക്ഷാ സംവിധാനങ്ങൾ, ഡ്രെയിനേജ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പലയിടത്തും അപൂർണ്ണമാണ്.

ഈ സാഹചര്യത്തിൽ ടോൾ ഈടാക്കുന്നത് യാത്രക്കാരോടുള്ള വെല്ലുവിളിയാണെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നിർമ്മാണം പൂർണ്ണമായും ഗതാഗതയോഗ്യമാക്കിയ ശേഷം മാത്രമേ ടോൾ പിരിവ് അനുവദിക്കാവൂ. അധികാരികൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.



വളരെ പുതിയ വളരെ പഴയ