ഡി.വൈ.എഫ്.ഐ മാഹി മേഖല കമ്മിറ്റി സൗജന്യ നീന്തൽ പരിശീലനം: സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു


മയ്യഴി: ഡി.വൈ.എഫ്.ഐ മാഹി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സൗജന്യ നീന്തൽ പരിശീലന പരിപാടിയിൽ 2025-26 വർഷങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പുത്തലത്ത് ചെറുകല്ലായി രക്തസാക്ഷി സ്മാരക മന്ദിരത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവും തലശ്ശേരി ബ്ലോക്ക് സെക്രട്ടറിയുമായ പി. വി. സച്ചിൻ നിർവ്വഹിച്ചു. കഴിഞ്ഞ വർഷം വിജയകരമായി പരിശീലനം പൂർത്തിയാക്കിയ 55 പേർക്ക് ചടങ്ങിൽ സർട്ടിഫിക്കറ്റുകൾ നൽകി.

ചടങ്ങിൽ നിരജ് പുത്തലം, സുധീഷ് സി. ടി, ലിമ്ന നിരജ്, പ്രജില ഹരിലാൽ, മനോഷ് പുത്തലം എന്നിവർ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ