മാഹി: മയ്യഴിയുടെ വർണ്ണാദരം എന്ന പേരിൽ ചിത്രകാരി കെ.ഇ. സുലോചന തയ്യാറാക്കിയ ചിത്രങ്ങൾ പുതുച്ചേരി രാജ് നിവാസിലെ ചുമരിൽ സമർപ്പിച്ചു. 13 അടി നീളവും 8 അടി വീതിയുമുള്ള അനന്തശയനം ചിത്രം പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുടെ ചേമ്പറിലാണ് തയ്യാറാക്കിയത്. മാഹി, യാനം, കാരയ്ക്കൽ, പുതുച്ചേരി പ്രദേശങ്ങളിലെ വൈവിധ്യങ്ങളുടെ ഐക്യവും കലയും സംസ്കാരവും ഉൾക്കൊള്ളുന്ന 'ദി റിഥം ഓഫ് ട്രഡീഷൻ' എന്ന എട്ടര മീറ്റർ നീളവും ആറടി ഉയരവുമുള്ള ചിത്രവും ചടങ്ങിൽ കൈമാറി.
പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണ്ണർ കെ. കൈലാസനാഥനും മുഖ്യമന്ത്രി എൻ. രംഗസ്വാമിയും ചേർന്ന് ചിത്രങ്ങളുടെ നേത്രോന്മീലനം നടത്തി. ബീന കൈലാസനാഥ്, മന്ത്രിമാരായ എ. നമശിവായം, രാജാവേലു തുടങ്ങിയവർ പങ്കെടുത്തു. ചിത്രകാരിമാരായ കെ.ഇ. സുലോചന, ശുഭശ്രീ എന്നിവർ സംസാരിച്ചു. രഞ്ജിത്ത് അരിയിൽ, ഷിബുരാജ്, ശുഭശ്രീ, സ്നേഹ രഞ്ചിത്ത്, സനിൽ ദാസ്, ബിന്ദുരാജ്, സിന്ധു, മേജർ ജനറൽ പദ്മിനി, ശാന്തി, നവ്യത തുടങ്ങിയ കലാകാരന്മാരെ വിശിഷ്ടാതിഥികൾ ആദരിച്ചു.
