റേഷൻ കാർഡ് ഇ-കെവൈസി: കിടപ്പു രോഗികൾക്ക് വീട്ടിലെത്തി ചെയ്തു നൽകണമെന്ന് ആവശ്യം

 


മാഹിയിലെ സ്ഥിരതാമസക്കാരായ കിടപ്പുരോഗികളുടെ റേഷൻ കാർഡ് ഇ-കെവൈസി നടപടികൾ വീടുകളിലെത്തി പൂർത്തിയാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ ശിവൻ തിരുവങ്ങാടൻ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്ക് നിവേദനം നൽകി. അസുഖബാധിതരായി കിടപ്പിലായ നിരവധി പേർക്ക് കോമൺ സർവീസ് സെന്ററുകളിൽ നേരിട്ടെത്തി ഇ-കെവൈസി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്.

ഇതു കാരണം നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ റേഷൻ വിഹിതം ഇവർക്ക് ലഭിക്കാതെ പോകുന്നു. കഴിഞ്ഞ രണ്ടു മാസത്തെയും നിലവിലെ നാലുമാസത്തെയും റേഷൻ അരി വാങ്ങാൻ സാധിക്കാത്ത സ്ഥിതിയിലാണ് ഇക്കൂട്ടർ. കിടപ്പിലായവരുടെ വീടുകളിൽ ചെന്ന് ഇ-കെവൈസി ചെയ്തു നൽകണമെന്ന് ഉത്തരവുണ്ടെങ്കിലും, ആവശ്യമായ സജ്ജീകരണങ്ങളോ ഭരണകൂടത്തിന്റെ കൃത്യമായ നിർദേശമോ ലഭിച്ചിട്ടില്ലെന്നാണ് സിഎസ്സി കേന്ദ്രങ്ങൾ പറയുന്നത്.

മാഹി സിവിൽ സ്റ്റേഷനിലും പള്ളൂർ വി.എൻ.പി ഗവ. ഹയർ സെക്കന്ററി സ്‌കൂളിലും പ്രവർത്തിക്കുന്ന സിഎസ്സി സെന്ററുകൾ വഴി ഈ സൗകര്യം അടിയന്തരമായി ലഭ്യമാക്കാൻ മാഹി ഭരണകൂടം ഇടപെടണമെന്നും അർഹരായ കാർഡുടമകളുടെ അവകാശം സംരക്ഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.

 

വളരെ പുതിയ വളരെ പഴയ