മാഹി:അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ മാഹി ശാഖയുടെ സ്ഥാപക നേതാക്കളുടെ പ്രിയ പത്നിമാരായ വന്ദ്യമാതാക്കൾക്ക് സ്നേഹാദരവ് നൽകുന്നു. ഗാന്ധി ജയന്തിദിനമായ ഒക്ടോബർ 2 ന് വൈകുന്നേരം 5 മണിക്ക് മാഹി സ്റ്റാച്യു ജംഗ്ഷന് സമീപത്തുള്ള മദർ തെരേസ നഴ്സിംങ്ങ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന മാതൃശക്തി - 2026 ന്റെ ഉദ്ഘാടനം ഷാഫി പറമ്പിൽ എം.പി നിർവ്വഹിക്കും. അഡ്വ: ടി.അശോക് കുമാർ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. മുൻ മന്ത്രി ഇ.വത്സരാജ് മുഖ്യഭാഷണം നടത്തുമെന്ന് വിശ്വകർമ്മ മഹാസഭാ പ്രസിഡണ്ട് അങ്ങാടിപുറത്ത് അശോകൻ, സിക്രട്ടറി പ്രജിത്ത്.പി.വി എന്നിവർ അറിയിച്ചു