അഡ്വ. എം. കെ. പ്രേംനാഥ് അനുസ്മരണം ചോമ്പാലയിൽ സംഘടിപ്പിച്ചു


ചോമ്പാല: സോഷ്യലിസ്റ്റ് നേതാവും മുൻ എം.എൽ.എ.യുമായിരുന്ന അഡ്വ. എം. കെ. പ്രേംനാഥിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് തട്ടോളിക്കരയിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം ആർ. ജെ. ഡി. ദേശീയ സമിതി അംഗവും മുൻ മന്ത്രിയുമായ കെ. പി. മോഹനൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ പി. പി. പ്രസീത്കുമാർ അധ്യക്ഷത വഹിച്ചു. മനയത്ത് ചന്ദ്രൻ, എം. കെ. ഭാസ്കരൻ, ഇ. പി. ദാമോദരൻ മാസ്റ്റർ, കെ. കെ. കൃഷ്ണൻ, പി. പി. രാജൻ, കെ. ലീല, പ്രഭീഷ് അഴിയൂർ, കിരൺ ജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ. പി. രജിൽ സ്വാഗതവും ശിവകുമാർ കെ. നന്ദിയും പറഞ്ഞു.



വളരെ പുതിയ വളരെ പഴയ