ഒളവിലം: ചൊക്ലി, ഒളവിലം പ്രദേശങ്ങളിലെ ജനകീയ നേതാവായിരുന്ന കെ. ചന്ദ്രന്റെ അഞ്ചാം ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഒളവിലത്തെ കുനിയിൽ വീട്ടിൽ നടന്ന പുഷ്പാർച്ചനയ്ക്കു ശേഷം സംഘടിപ്പിച്ച സ്മൃതി സമ്മേളനം കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തന്റെ സവിശേഷമായ പ്രവർത്തനശൈലി കൊണ്ട് ജനമനസ്സുകളിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മാതൃകാ പൊതുപ്രവർത്തകനായിരുന്നു കെ. ചന്ദ്രനെന്ന് അദ്ദേഹം അനുസ്മരിച്ചു.
ചടങ്ങിൽ കോടിയേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അഡ്വ. അരുൺ സി.ജി. അധ്യക്ഷത വഹിച്ചു. ഒളവിലം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.പി. പ്രമോദൻ, ചൊക്ലി മണ്ഡലം പ്രസിഡന്റ് എം. ഉദയൻ, ന്യൂമാഹി മണ്ഡലം പ്രസിഡന്റ് അനീഷ് ബാബു വി.കെ., ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സാജിത്ത് പെരിങ്ങാടി, വി.കെ. രാജേന്ദ്രൻ, പി. ഭരതൻ, ന്യൂമാഹി പഞ്ചായത്ത് അംഗം എ.സി. രേഷ്മ, പി. ഷംസുദീൻ തുടങ്ങിയവർ സംസാരിച്ചു.
യൂത്ത് കോൺഗ്രസ് നേതാക്കളായ അക്ഷയ് വി.വി., ഗിജേഷ് ടി.കെ., ആദിഷ് കെ., മഹിളാ കോൺഗ്രസ് നേതാവ് ഷീബ കെ.പി. തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
