മയ്യഴിയുടെ ചരിത്രകാരൻ സി. എച്ച്. ഗംഗാധരൻ അനുസ്മരണം സംഘടിപ്പിച്ചു


മാഹി: മാഹി പ്രസ് ക്ലബ്ബും മഹാത്മാഗാന്ധി ഗവ. ആർട്‌സ് കോളേജ് മലയാള വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച മയ്യഴിയുടെ ചരിത്രകാരൻ സി. എച്ച്. ഗംഗാധരൻ അനുസ്മരണ പരിപാടി നടന്നു.

കോളേജ് ഹാളിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി ഇ. വത്സരാജ്, പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. സി. എച്ച്. ഗംഗാധരൻ മയ്യഴിയുടെ ചരിത്രത്തിനും സാംസ്കാരിക മേഖലയ്ക്കും നൽകിയ സംഭാവനകളെ പ്രഭാഷകർ അനുസ്മരിച്ചു. ചടങ്ങിൽ സാംസ്കാരിക-മാധ്യമ രംഗങ്ങളിലെ പ്രമുഖരും വിദ്യാർത്ഥികളും പങ്കെടുത്തു.



വളരെ പുതിയ വളരെ പഴയ